
അടൂർ : ക്ഷീര വികസനവകുപ്പിന്റെയും ജില്ലയിലെ ക്ഷീരോത്പാദക സഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ അടൂരിൽ സംഘടിപ്പിച്ച ക്ഷീര സംഗമത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ക്ഷീരവികസന - മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ എ.പി.ജയൻ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് ,ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ ,തിരുവനന്തപുരം മേഖലാ ചെയർമാൻ മണി വിശ്വനാഥ് , പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.മണിയമ്മ ,അടൂർ നഗരസഭ ചെയർമാൻ കെ.മഹേഷ് കുമാർ ,പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മ കുറുപ്പ് ,തിരുവനന്തപുരം മേഖല യൂണിയൻ മെമ്പർ മുണ്ടപ്പള്ളി തോമസ് ,തിരുവനന്തപുരം മേഖലാമെമ്പർ ബീന.പി.വി ,കേരള ഫീഡ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഷിബു എ.റ്റി ,പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സരസ്വതി ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോഷൻ ജേക്കബ് ,സി പി ഐ സംസ്ഥാന കമ്മിറ്റി അംഗം ഡി.സജി ,പത്തനംതിട്ട മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ സന്തോഷ്.എസ് ,പത്തനംതിട്ട മിൽമ ഡയറി അസിസ്റ്റന്റ് മാനേജർ ഗിരീഷ് കൃഷ്ണൻ ,പത്തനംതിട്ട ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അനിത.പി, പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം എ.പി.സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ഷീബ ഖമർ സെമിനാറിൽ മോഡറേറ്ററായി. കെ എൽ ഡി ബി മൂവാറ്റുപുഴ യൂണിറ്റ് മാനേജർ ഡോ.അവിനാഷ് കുമാർ അവതരണം നടത്തി. രണ്ടാംസെഷനിൽ ശ്യാം സൂരജ്.എസ്.ആർ മോഡറേറ്ററായി. സജോ ജോസഫ് അവതരണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |