
തൃശൂർ: അമലയിൽ ആരംഭിച്ച റിസർച്ച് പബ്ലിഷിംഗിനുള്ള ബിബ്ലിയോ മെട്രിക് ടൂൾസ് എന്ന വിഷയത്തിലുള്ള ദ്വിദിന പരിശീലന ശിൽപ്പശാല അമല മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ബെറ്റ്‌സി തോമാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. ലോല ദാസ് മുഖ്യപ്രഭാഷണം നടത്തി. അസോ. ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മൽ, കാർഷിക സർവകലാശാല മുൻ ചീഫ് ലൈബ്രേറിയൻ അബ്ദുൾ റസാഖ്, അക്കാഡമിക്ക് ലൈബ്രറി അസോ. ജനറൽ സെക്രട്ടറി ഡോ. വി.എസ്.സ്വപ്ന, അമല പ്രൊഫസറും ചീഫ് ലൈബ്രേറിയനുമായ ഡോ. എ.ടി.ഫ്രാൻസിസ്, ഡെപ്യൂട്ടി ലൈബ്രേറിയൻ ജിക്കോ ജെ.കോടങ്കണ്ടത്ത് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |