കൊല്ലം: കനത്ത മഴയിലും കാറ്റിലും ഹോർഡിംഗ് മറിഞ്ഞുവീണു. ഇന്നലെ പുലർച്ചെ ആറോടെ എസ്.ബി.ഐ കൊല്ലം ശാഖയ്ക്ക് എതിർവശത്തുള്ള പെട്രോൾ പമ്പിനോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ നിന്ന ഹോർഡിംഗ് പമ്പിന് മുകളിലേക്കാണ് വീണത്. വീഴ്ചയുടെ ആഘാതത്തിൽ കുറച്ച് ഭാഗത്തെ സീലിംഗ് തകർന്നു. അപകടസമയം പത്തോളം ജീവനക്കാരും ഇന്ധനം അടിക്കാനായി എത്തിയ വാഹനങ്ങളും ഉണ്ടായിരുന്നു. ഹോർഡിംഗിന്റെ ചുമതലയുള്ള സ്വകാര്യ ഏജൻസി ഏർപ്പാടാക്കിയ ക്രെയിൻ എത്തിയാണ് ഹോർഡിംഗ് മുറിച്ച് നീക്കം ചെയ്തത്. 65 അടിയോളം ഉയരമുള്ള ഹോർഡിംഗ്സ് എട്ട് മണിക്കൂറോളം സമയമെടുത്താണ് മുറിച്ച് മാറ്റിയത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ സമാനമായ രീതിയിൽ മാടൻനടയിലും ഹോർഡിംഗ് സ്വകാര്യ സ്ഥാപനത്തിലേക്ക് ചരിഞ്ഞു വീണു. കഴിഞ്ഞ മേയ് 25ന് പെയ്ത മഴയിൽ കോർപ്പറേഷന്റെ പോളയത്തോട്ടിലെ വ്യാപാര സമുച്ചയത്തിന് മുകളിലേക്ക് സമീപത്തുണ്ടായിരുന്ന പരസ്യ ബോർഡ് വീണിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |