
ട്രെയിനിലെ ടോയ്‌ലറ്റ് കിടപ്പുമുറിയാക്കി മാറ്റി യുവാവ്. റെയിൽവേ പ്ളാറ്റ്‌ഫോമിൽ നിൽക്കുകയായിരുന്ന കണ്ടന്റ് ക്രിയേറ്ററായ വിശാൽ എന്ന യുവാവ് പകർത്തിയ ദൃശ്യങ്ങളാണ് വൈറലാവുന്നത്. ഇതുവരെ 780,000 വ്യൂസ് ആണ് സമൂഹമാദ്ധ്യമത്തിൽ ദൃശ്യത്തിന് ലഭിച്ചത്. ട്രെയിനിലെ ടോയ്‌ലറ്റിനുള്ളിൽ യുവാവ് സുഖമായി കിടക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഇയാളുടെ സാധനസാമഗ്രികളും സമീപത്തായുണ്ട്. ടോയ്‌ലറ്റിന്റെ ജനാലയിൽ കിടക്ക മടക്കിയിട്ടിരിക്കുന്നതായും കാണാം.
സഹോദരൻ വാഷ്‌റൂമിനെ ബെഡ്‌റൂം ആക്കിമാറ്റിയെന്നാണ് വീഡിയോയിൽ വിശാൽ പറയുന്നത്. വീട്ടിലെ എല്ലാ സാധനങ്ങളും ഇവിടെയുണ്ടോയെന്ന് വിശാൽ ചോദിച്ചപ്പോൾ അതേയെന്നായിരുന്നു യുവാവിന്റെ മറുപടി. ഇന്ത്യൻ ട്രെയിനുകളുടെ ശോചനീയാവസ്ഥ, സ്ഥലപരിമിതി, പൊതു സ്വത്തിനോടുള്ള യാത്രക്കാരുടെ അവഗണന എന്നിവയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് വീഡിയോ. അതേസമയം, റെയിൽവേ അധികൃതർ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |