കാലടി: കാഞ്ഞൂർ പഞ്ചായത്തിലെ പാറപ്പുറം മംഗലത്തുകടവിലേക്കുള്ള യാത്രയ്ക്ക് തടസമായിരുന്ന അക്വാഡക്ട് മാറ്റി സൈഫൺ നിർമ്മിച്ചു. കടവിന്റെ ടൂറിസം സാദ്ധ്യത ചൂണ്ടിക്കാട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രമേയം പാസാക്കി ടൂറിസം വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഏഴു ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു നിർമ്മാണം. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ രഘു അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ശാരദാ മോഹൻ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. അഭിജിത്ത്, സിമി ടിജോ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |