ആലുവ: ശ്രീനാരായണ ദർശന പഠനകേന്ദ്രം ഡയറക്ടറും പ്രഭാഷകനുമായ വിജയലാൽ നെടുങ്കണ്ടം എഴുതിയ പുസ്തകം 'മതംബ"യുടെ കവർചിത്രം വി.എസ്. മണി (തോട്ടുമുഖം ശ്രീനാരായണ സേവികാ സമാജം) പ്രകാശിപ്പിച്ചു. ആലുവ അദ്വൈതാശ്രമത്തിൽ നടന്ന സമ്മേളനത്തിൽ മുംബയ് ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗം സെക്രട്ടറി സുമാ പ്രകാശ് അദ്ധ്യക്ഷയായി. അലുവാ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. സാഹിത്യ നിരൂപകൻ ഡോ. മുഞ്ഞിനാട് പദ്മകുമാർ, ശ്രീ നാരായണ മന്ദിര സമിതി സോണൽ കൺവീനർ മുരളീധരൻ, ദിലീപ് കുമാർ വെണ്ണലശേരി, ഷൈൻ തോട്ടക്കാട്ടുകര, വിജയലാൽ നെടുങ്കണ്ടം, ബാബു ഞാറക്കൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |