
കൊച്ചി: നഗരത്തിലെ അഭ്യസ്തവിദ്യർക്ക് വേണ്ടി സംസ്ഥാനസർക്കാരിന്റെ "വിജ്ഞാനകേരള"ത്തിന്റെ ഭാഗമായി ചൊവ്വാഴ്ച എറണാകുളം ടൗൺഹാളിൽ കൊച്ചി കോർപ്പറേഷൻ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. 100 ഓളം പ്രമുഖ സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കും. 5000 ലേറെ തൊഴിലവസരങ്ങൾ ലഭ്യമാണ്.
ബയോഡാറ്റയുടെയും സർട്ടിഫിക്കറ്റുകളുടെയും ആവശ്യമായ കോപ്പികൾ സഹിതം ഉദ്യോഗാർത്ഥികൾ ഹാജരാകണം. രാവിലെ എട്ടിന് രജിസ്ട്രേഷൻ ആരംഭിക്കും. വെബ് സൈറ്റിലും പേരുകൾ രജിസ്റ്റർ ചെയ്യാം. കൊച്ചി കോർപ്പറേഷൻ, കുടുംബശ്രീ, തദ്ദേശ വകുപ്പ്, വിജ്ഞാനകേരളം തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് തൊഴിൽ മേള. ഇന്നലെ വരെ 3000 ഉദ്യോഗാർത്ഥികൾ പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: https://kochimegajobfair.com
വിദ്യാഭ്യാസ യോഗ്യത:
പത്താം ക്ലാസ്, പ്ലസ് ടു/വി.എച്ച്.എസ്.ഇ, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ, പോളിടെക്നിക് സാങ്കേതിക യോഗ്യതകൾ. മെഡിക്കൽ, പാരാമെഡിക്കൽ കോഴ്സ് പാസായവർ
മേഖലകൾ
ഐ.ടി, ഹെൽത്ത് കെയർ, ഫിനാൻസ്, എൻജിനിയറിംഗ്, റീട്ടെയിൽ തുടങ്ങ ചെറുകിട വ്യവസായ യൂണിറ്റുകൾ വരെ
100 ഓളം കമ്പനികൾ
ഇൻഫോസിസ്, വിപ്രോ, ടി.സി.എസ്, ടെക് മഹീന്ദ്ര തുടങ്ങിയവ
കേരളത്തിലും അന്യസംസ്ഥാനങ്ങളിലും വിദേശത്തുമുള്ള കമ്പനികൾ.
സ്പോട്ട് ഇന്റർവ്യൂ, വാക്ക് ഇൻ സെലക്ഷൻ, പ്ളേസ്മെന്റ് അവസരങ്ങൾ
സാധാരണക്കാർക്കും
സ്ത്രീകൾക്കും അവസരം
പുറത്തു നിന്നെത്തുന്ന സംരംഭകർക്ക് നാട്ടിൽ തന്നെയുള്ള സ്ത്രീകളുൾപ്പടെയുള്ള സ്കിൽഡ്, അൺസ്കിൽഡ് ജോലിക്കാരെ നിഷ്പ്രയാസം ലഭ്യമാക്കാനുള്ള കൊച്ചി കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള പദ്ധതിയാണിത്.
നഗരപരിധിയിലെ പ്രായ, ലിംഗ ഭേദമെന്യേ ആർക്കും രജിസ്റ്റർ ചെയ്യാം. വിദ്യാഭ്യാസ യോഗ്യതകളോ തൊഴിൽ പരിചയമോ പരിഗണിക്കാതെ തൊഴിലാളികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കുകയാണ് നഗരസഭ. സംരംഭങ്ങൾക്ക് തുടങ്ങാൻ ജീവനക്കാരെ ആവശ്യമുള്ളവർക്ക് നഗരസഭയെ സമീപിക്കാം. തൊഴിലന്വേഷകർക്കും തൊഴിൽദായകർക്കും വേണ്ടി പുതിയ കോർപ്പറേഷൻ ആസ്ഥാനത്ത് പുതിയ സംവിധാനത്തിന് ഉടനെ തുടക്കം കുറിക്കും. ഇവിടെ നേരിട്ട് ചെന്നും വെബ് സൈറ്റിലൂടെയും രജിസ്ട്രേഷൻ സൗകര്യമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |