കോട്ടയം : ദർശന സാംസ്‌കാരികകേന്ദ്രം നടത്തി വരുന്ന പ്രൊഫഷഷണൽ നാടകമത്സരം നവംബർ 23 മുതൽ ഡിസംബർ 2 വരെ ദർശന സാംസ്‌കാരികകേന്ദ്രത്തിൽ നടക്കും. മികച്ച നാടകത്തിന് 25,000 രൂപയും മുകളേൽ ഫൗണ്ടേഷന്റെ എവർറോളിംഗ് ട്രോഫിയും മികച്ച രണ്ടാമത്തെ നാടകത്തിന് 20,000 രൂപയും പ്രശസ്തിപത്രവും ട്രോഫിയും നൽകും. മികച്ച രചന, സംവിധാനം, നടന്, നടി ,സഹനടന്, സഹനടി, ഹാസ്യനടന്, സംഗീതം, ഗാനാലാപനം, ഗാനരചന മികച്ച ദീപസംവിധാനം, രംഗസജ്ജീകരണം, ജനപ്രിയനാടകം എന്നിവയ്ക്ക് ക്യാഷ് അവാർഡും ഫലകവും നൽകും. അവതരണാനുമതി ലഭിക്കുന്ന ഓരോ നാടകത്തിനും 15,000 രൂപ പ്രതിഫലമായും ദൂരമനുസരിച്ച് യാത്രാച്ചെലവും നൽകും.
വിദഗ്ദ്ധ സമിതി തെരഞ്ഞെടുക്കപ്പെടുന്ന 10 നാടകങ്ങൾക്കാണ് അവതരിപ്പിക്കാൻ അവസരം ലഭിക്കുക. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ട്രൂപ്പുകൾ ഒക്ടോബർ 31നകം 2025ലെ പുതിയ നാടകത്തിന്റെ ഒരു സ്ക്രിപ്റ്റിന്റെ കോപ്പി കൺവീനർ നാടകമത്സരം, ദർശന സാംസ്‌കാരിക കേന്ദ്രം, ശാസ്ത്രി റോഡ്, കോട്ടയം 686 001 എന്ന വിലാസത്തിൽ അയച്ചുതരണം. ഫോൺ : 9447008255, 9846478093, 9188520400.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |