പാലക്കാട്: അന്താരാഷ്ട്ര ബാലികാ ദിനാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പാലക്കാട് ലയൺസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മത്സരങ്ങൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആസിഫ് അലിയാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ആർ.രമ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് സ്‌കൂൾ പ്രിൻസിപ്പൽ സന്ധ്യ പ്രദീപ്, വനിതാ സംരക്ഷണ ഓഫീസർ ഇ.ജെഷിത, മലമ്പുഴ ശിശു വികസന പദ്ധതി ഓഫീസർ എസ്.ശുഭ, ജില്ലാ വനിതാ ശിശു വികസന ഓഫീസ് ജൂനിയർ സൂപ്രണ്ട് പി.രതി, മിഷൻ ശക്തി ജില്ലാ മിഷൻ കോർഡിനേറ്റർ ലിയോ ബർണാഡ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |