പന്തളം : പന്തളം രാജകുടുംബാംഗം തോന്നല്ലൂർ പൊന്മേലിൽ കൊട്ടാരത്തിൽ പരേതയായ മകംനാൾ അംബാലിക തമ്പുരാട്ടിയുടെയും കോട്ടയം ഇളയിടത്ത് ഇല്ലത്ത് പരേതനായ നീലകണ്ഠൻ നമ്പൂതിരിയുടെയും മകൾ അനിഴംനാൾ മംഗല തമ്പുരാട്ടി (91) നിര്യാതയായി . ചാഴൂർ കോവിലകത്ത് പരേതനായ സി.കെ ഗോദവർമ്മ രാജയുടെ ഭാര്യയാണ്. മക്കൾ: ഉഷാ വർമ്മ , ഉമാ വർമ്മ , രമാ വർമ്മ. മരുമക്കൾ: രവിവർമ്മ , (തൃപ്പൂണിത്തുറ കോവിലകം )ഡോ .വിശാഖ വർമ്മ (മാവേലിക്കര കൊട്ടാരം )പ്രസാദ് രാജ (അഞ്ചേരി കോവിലകം ) . സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 3 ന് പൊന്മേലിൽ കൊട്ടാര വളപ്പിൽ .
രാജകുടുംബാംഗത്തിന്റെ നിര്യാണം മൂലം ആശൂലം ആയതിനാൽ പന്തളം വലിയ കോയിക്കൽ ക്ഷേത്രം അടച്ചു . ശുദ്ധിക്രിയകൾക്ക് ശേഷം നവംബർ ആറിന് തുറക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |