
തിരൂർ: താലൂക്ക് ലൈബ്രറി കൗൺസിൽ വായനാ മത്സരം സംഘടിപ്പിച്ചു. എൽ.പി, യു.പി, വനിത വിഭാഗങ്ങൾക്കായി നടന്ന മത്സരങ്ങൾ ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി കെ.പി.ശങ്കരൻ ഉദ്ഘാടനം ചെയ്തു. തിരൂർ ബോയ്സ് എച്ച്.എസ്.എസിൽ നടന്ന മത്സരത്തിൽ തിരൂർ താലൂക്കിലെ 24 പഞ്ചായത്തിലെയും മുനിസിപ്പൽ പ്രദേശങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട 72 മത്സരാർത്ഥികൾ എൽ.പി, യു.പി വിഭാഗങ്ങളിൽ നിന്നും 29 പേർ വനിതാ വിഭാഗത്തിലും വായനാമത്സരത്തിൽ പങ്കെടുത്തു. ഓഡിയോ വിഷ്വൽ ടെസ്റ്റും എഴുത്തു പരീക്ഷയും നടന്നു.
താലൂക്ക് സെക്രട്ടറി പി.രവീന്ദ്രൻ, പ്രസിഡന്റ് ബാബു മലോൽ, ജോ. സെക്രട്ടറി സി. മുരളീധരൻ, വൈസ് പ്രസിഡന്റ് പിപി.മുഹമ്മദാലി, പി.പി ബിജു, ജസീറ, കെ.പി.നൗഷാദ്, ചന്ദ്രമതി, വി.വി സത്യാനന്ദൻ, മിഥുൻ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |