
തൃക്കരിപൂർ: വനിതാ ലീഗ് തൃക്കരിപ്പൂർ പഞ്ചായത്ത് സമ്മേളനം ആയിറ്റി റിസോർട്ടിൽ ജില്ലാ പ്രസിഡന്റ് മുംതാസ് സമീറ
ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുഹ്റ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സാജിത സഫറുള്ള ആമുഖഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിന നിയാസി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ ടി.കെ.പി. ഷാഹിദ, വൈസ് പ്രസിഡന്റ് എ.ജി.സറീന,തൃക്കരിപൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ.ജി.സി ബഷീർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, സത്താർ വടക്കുമ്പാട്, പഞ്ചായത്ത് ജനറൽസെക്രട്ടറി വി.വി.അബ്ദുല്ല ഹാജി, ടി.എസ്.നജീബ്, എൻ.പി.ഹമീദ് ഹാജി, ഷംസീറ മുഹമ്മദലി, ശരീഫ റൂസി, എം.ബി സുലൈഖ, എം.ഷഹർബ, എം.കെ.സക്കീന, ടി.പി. ബീഫാത്തിമ, ജസ്ന, കെ. നഫീസത്ത്, എം.ടി.പി.സീനത്ത്, വി.പി.സുനീറ പ്രസംഗിച്ചു. എം.എസ്.എഫ് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത അഷ്റീഫ ജാബിർ, പഞ്ചായത്തിലെ പ്രഥമ വനിത മെമ്പർ എ.ജി.സി.സഫിയ, വനിത ലീഗ് സീനിയർ വനിത ലീഗ് നേതാക്കളായ ടി.ആയിഷ, എം.എ.മൈമൂന എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |