
ന്യൂഡൽഹി: കേരളത്തിൽ വോട്ടർപട്ടിക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) നടപ്പാക്കുന്നതിന്റെ ഭാഗമായി നിലവിലെ വോട്ടർ പട്ടിക ഇന്ന് അർദ്ധരാത്രി മുതൽ അസാധുവാകും. രാജ്യവ്യാപകമായി നടത്താൻ നിശ്ചയിച്ച എസ്.ഐ.ആറിൽ രണ്ടാംഘട്ടത്തിൽ കേരളം അടക്കം ഒൻപത് സംസ്ഥാനങ്ങളെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളെയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വാർത്താ സമ്മേളനം നടത്തി പ്രഖ്യാപിക്കുകയായിരുന്നു.
നാളെ മുതൽ ബൂത്ത് ലെവൽ ഓഫീസർമാരുടെയും രാഷ്ട്രീയ പാർട്ടികൾ നിയോഗിക്കുന്ന ബൂത്ത് ലെവൽ ഏജന്റുമാരുടെയും പരിശീലനം തുടങ്ങും. നംവബർ നാലുമുതൽ ഡിസംബർ നാലുവരെ ഉദ്യോഗസ്ഥരുടെ ഭവന സന്ദർശനം. ഡിസംബർ ഒമ്പതിന് കരട് പട്ടിക പ്രസിദ്ധീകരിക്കും. നാട്ടിൽ നിന്ന് താത്കാലികമായി മാറി നിൽക്കുന്ന പ്രവാസികൾക്ക് ഓൺലൈനായി ഫോം പൂരിപ്പിച്ച് നൽകാം,. ഡിസംബർ ഒമ്പത് വരെ കരട് പട്ടികയെ കുറിച്ചുള്ള പരാതികൾ സ്വീകരിക്കും. ഡിസംബർ 9 മുതൽ ജനുവരി 31 വരെ ഹിയറിംഗും വെരിഫിക്കേഷനും നടക്കും. അന്തിമ വോട്ടർപട്ടിക 2026 ഫെബ്രുവരി 7ന് പ്രസിദ്ധീകരിക്കും. ആധാർ അടക്കം പന്ത്രണ്ടു രേഖകൾ ലവോട്ടർ പട്ടികയിൽ പേരു ചേർക്കാൻ തെളിവായി സ്വീകരിക്കും.
അവസാനമായി 2002-04 കാലഘട്ടത്തിലാണ് എസ്.ഐ.ആർ നടന്നത്. ആ സമയത്തെ വോട്ടർ പട്ടികയിലാണ് പുതുക്കൽ നടപടികൾ. അതിൽ പേരില്ലാതായാൽ 2002, 2003, 2004 കാലത്തെ വോട്ടർപട്ടിക പ്രകാരം എന്യൂമറേഷൻ ഫോം പൂരിപ്പിച്ചു കൊടുത്താൽ മതിയാകും. പട്ടികയിലുള്ള മാതാപിതാക്കളുടെ പേര് ചൂണ്ടിക്കാട്ടി ബന്ധം തെളിയിക്കുന്ന തിരിച്ചറിയൽ രേഖ നൽകണം. പഴയ പട്ടികയിൽ പേരുണ്ടോയെന്ന് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കാം
തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിക്കുന്ന രേഖകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |