
തിരുവനന്തപുരം:ശാസ്ത്ര സാങ്കേതിക വകുപ്പും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും സംയുക്തമായി നൽകുന്ന കേരള ശാസ്ത്ര പുരസ്‌കാരത്തിന് നാമനിർദേശം ക്ഷണിച്ചു.കേരളത്തിൽ ജനിച്ചു ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ശാസ്ത്ര സാങ്കേതിക വിദഗ്ധരുടെ ആജീവനാന്ത സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ്.രണ്ട് ലക്ഷം രൂപയും,പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.നിർദ്ദിഷ്ട ഫാറത്തിൽ തയാറാക്കിയ നാമനിർദ്ദേശങ്ങൾ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്,കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ,ശാസ്ത്രഭവൻ,പട്ടം,തിരുവനന്തപുരം 695004 വിലാസത്തിൽ നവംബർ 24ന് മുമ്പ് ലഭിക്കണം.കൂടുതൽ വിവരങ്ങൾ www.kscste.kerala.gov.in.ഇമെയിൽ:keralasasthrapuraskaram2024@gmail.com
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |