
തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ കെ.എ.എസ് ഓഫീസർ (ജൂനിയർ ടൈം സ്‌കെയിൽ) ട്രെയിനി (സ്ട്രീം 1,2,3) (കാറ്റഗറി നമ്പർ 01/2025,02/2025,03/2025) എന്നിവയിലേക്കുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോസർജറി (കാറ്റഗറി നമ്പർ 92/2025) തസ്തികയിലേക്കും ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും .
അഭിമുഖം നടത്തും
വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (പട്ടികജാതി, പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 72/2025,73/2025,80/2025), കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ് (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 112/2025), കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പർ 147/2025) എന്നീ തസ്തികയിലേക്ക് അഭിമുഖം നടത്തും.
സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ എൻക്വയറി കമ്മീഷണർ ആൻഡ് സ്‌പെഷ്യൽ ജഡ്ജ് വകുപ്പിൽ ഡഫേദാർ (കാറ്റഗറി നമ്പർ 085/2024) തസ്തികയിലേക്ക് സാദ്ധ്യത പട്ടിക പ്രസിദ്ധീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |