
തിരുവനന്തപുരം: കേരളത്തിലെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന് കടലാസിന്റെ വിലപോലുമില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സി.പി.എമ്മിലും എൽ.ഡി.എഫിലും മന്ത്രിസഭയിലും ചർച്ച നടത്താതെയാണ് പി.എം ശ്രീ പദ്ധതിയിൽ തലയിൽ മുണ്ടിട്ട് ഒളിച്ചുപോയി ഒപ്പിട്ടത്. കേരളം ഭയക്കുന്ന ഒരു ഡീൽ ബി.ജെ.പിയുമായി മുഖ്യമന്ത്രി നടത്തിയിട്ടുണ്ട്. സി.പി.ഐയുടെ അവസ്ഥയാണ് ഏറെ പരിഹാസ്യം.
കേരള എൻ.ജി.ഒ അസോസിയേഷൻ സുവർണ ജൂബിലി സമാപന സമ്മേളനം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ നടന്നത് സ്വർണക്കൊള്ള മാത്രമല്ല, സർക്കാർ വിശ്വാസത്തെ വിറ്റുകാശാക്കുകയായിരുന്നുവെന്നും കെ.സി പറഞ്ഞു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എം. ജാഫർഖാൻ അദ്ധ്യക്ഷനായി. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, ഷാഫി പറമ്പിൽ, എ.പി.അനിൽകുമാർ, പി.സി.വിഷ്ണുനാഥ്, നെയ്യാറ്റിൻകര സനൽ, എൻ.ശക്തൻ, ചവറ ജയകുമാർ, അസോസിയേഷൻ ജനറൽ സെക്രട്ടറി എ.പി. സുനിൽ, ട്രഷറർ വി.പി. ബോബിൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |