
മലയാളത്തിലെ ആദ്യ 24*7 സിനിമ ന്യൂസ് & എന്റർടൈൻമെന്റ് ഇന്റർനെറ്റ് പ്രോട്ടോകോൾ ടെലിവിഷൻ (IPTV) ആയ പുലരി ടീവിയുടെ മൂന്നാമത് 'ഇന്റർനാഷണൽ പുലരി ടീ വി 2025' അവാർഡുകൾ പ്രഖ്യാപിച്ചു. ചലച്ചിത്ര, സീരിയൽ, ഡോക്യൂമെന്ററി, ഷോർട്ട്ഫിലിം, മ്യൂസിക്കൽ വീഡിയോ എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കാണ് അവാർഡുകൾ.
പ്രശസ്ത ചലച്ചിത്ര സംവിധായകൻ ടി എസ് സുരേഷ്ബാബു ജൂറി ചെയർമാനായും, ചലച്ചിത്ര ടെലിവിഷൻ താരം മിസ്സ് മായാവിശ്വനാഥ്, ചലച്ചിത്ര നിരൂപകൻ സുനിൽ സി ഇ, ചലച്ചിത്ര സീരിയൽ താരം ദീപ സുരേന്ദ്രൻ, ചലച്ചിത്ര സംവിധായകൻ ജോളിമസ് എന്നിവർ ജൂറി മെമ്പർമാരുമായിട്ടുള്ള പാനലാണ് അവാർഡ് പ്രഖ്യാപിച്ചത്.
ഇന്റർനാഷണൽ പുലരി ടിവി സിനിമ അവാർഡ് 2025
മികച്ച ജനപ്രിയ സിനിമ തുടരും (നിർമ്മാതാവ് എം. രഞ്ജിത്ത്)
മികച്ച സിനിമ ഉറ്റവർ (നിർമ്മാതാവ് ഫിലിം ഫാന്റസി)
മികച്ച സംവിധായകൻ അനിൽ ദേവ് (ചലച്ചിത്രം ഉറ്റവർ)
മികച്ച നവാഗത സംവിധായകൻ എ ആർ വാടിക്കൽ (ചലച്ചിത്രം മദർ മേരി)
മികച്ച നടൻ നിരഞ്ജ് മണിയൻപിള്ള രാജു (ചലച്ചിത്രം ഗു, ത്രയം)
മികച്ച നടി
1. ലാലി പിഎം (ചലച്ചിത്രം മദർ മേരി)
2. മഞ്ജു നിഷാദ് (ചലച്ചിത്രം ട്രെയ്സിംഗ് ഷാഡോ)
മികച്ച പുതുമുഖ നടി ആതിര സുധീർ (ചലച്ചിത്രം ഉറ്റവർ)
മികച്ച ബാലതാരം
1. തന്മയ സോൾ (ചലച്ചിത്രം ഇരു നിറം) '
2. കാശ്മീര സുഗീഷ് (ചലച്ചിത്രം ഒരുമ്പെട്ടവൻ)
മികച്ച തിരക്കഥാകൃത്ത് എ ആർ വാടിക്കൽ (ചലച്ചിത്രം മദർ മേരി)
മികച്ച സംഗീത സംവിധായകൻ രാംഗോപാൽ ഹരികൃഷ്ണൻ (ചലച്ചിത്രം ഉറ്റവർ)
മികച്ച ബിജിഎം രഞ്ജിനി സുധീരൻ (ചലച്ചിത്രം മിലൻ)
മികച്ച പിന്നണി ഗായകൻ
1. അൻവർ സാദത്ത് (ചലച്ചിത്രം മിലൻ)
2. അലോഷ്യസ് പെരേര (ചലച്ചിത്രം തൂലിക)
ഇന്റർനാഷണൽ പുലരി ടിവി ടെലിവിഷൻ അവാർഡ് 2025
മികച്ച ജനപ്രിയ സീരിയൽ ഗീത ഗോവിന്ദം ഏഷ്യാനെറ്റ്
മികച്ച സീരിയൽ മാംഗല്യം തന്തുനാനേന
(ആർപി ശ്രീകുമാർ (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ)) സൂര്യ ടിവി
നിർമ്മാതാവ്: സരിഗമ മുംബയ്
മികച്ച സംവിധായകൻ ശ്രീജിത്ത് പലേരി (സീരിയൽ മാംഗല്യം തന്തുനാനേന) സൂര്യ ടിവി
മികച്ച നടൻ പ്രയാൻ വിഷ്ണു (സീരിയൽ സുഖമോ ദേവി) ഫ്ളവേഴ്സ് ടിവി
മികച്ച നടി സുസ്മിത പ്രഭാകരൻ (സീരിയൽ സുഖമോ ദേവി) ഫ്ളവേഴ്സ് ടിവി
പുതുമുഖ നടി ആർച്ച എസ് നായർ (സാന്ത്വനം2 ഏഷ്യാനെറ്റ്, ആതിര സൂര്യ ടിവി, ഗായത്രിദേവി എന്റെ അമ്മ, മഞ്ഞിൽ വിരിഞ്ഞ പൂവ് മഴവിൽ മനോരമ)
മികച്ച ലൈവ് കമന്റേറ്റർ ഡോ. പ്രവീൺ ഇരവങ്കര (തൃശൂർ പൂരം) കൈരളി ന്യൂസ്
മികച്ച ക്യാമറാമാൻ പ്രിയൻ (സീരിയൽ പവിത്രം) ഏഷ്യാനെറ്റ്
മികച്ച എഡിറ്റർ അനന്തു (സീരിയൽ പെയ്‌തൊഴിയാതേ) സൂര്യ ടിവി
മികച്ച മേക്കപ്പ് രഞ്ജിത്ത് തിരുവല്ലം (സീരിയൽ ടീച്ചറമ്മ) ഏഷ്യാനെറ്റ്
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് വിനീത് വിശ്വനാഥൻ (സീരിയൽ മഹാലക്ഷ്മി) ഫ്ളവേഴ്സ് ടിവി
മികച്ച കലാസംവിധായകൻ സക്കീർ ഹുസൈൻ (സീരിയൽ മൗനരാഗം) ഏഷ്യാനെറ്റ്
മികച്ച കോസ്റ്റ്യൂമർ തമ്പി ആര്യനാട് (സീരിയൽ പവിത്രം) ഏഷ്യാനെറ്റ്. ഡിസംബർ 7 ന് കാലത്ത് 9.30 മണിക്ക് തിരുവനന്തപുരം ഏരീസ് പ്ളക്സ് തീയേറ്ററിൽ വെച്ചാണ് അവാർഡ് വിതരണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |