
കണ്ണൂർ: കണ്ണൂരിൽ വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ച എ.ഐ.വൈ.എഫ് പ്രവർത്തകരുടെ നടപടി ഇടതുമുന്നണിയെ കത്തിച്ചതു പോലെയാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന്റെ വിമർശനം. പി.എം.ശ്രീ പദ്ധതിക്കെതിരായ പ്രതിഷേധം കേന്ദ്ര സർക്കാരിനെയാണ് ലക്ഷ്യമിടേണ്ടതെന്നും, സംസ്ഥാന സർക്കാരിനെയോ മന്ത്രിമാരെയോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോലം കത്തിച്ചത് തെറ്റാണ്. രാജ്യത്തെ ഫാസിസ്റ്റ് ആക്രമണങ്ങൾക്കെതിരെ നിൽക്കേണ്ട സമയത്താണ് ഇത്തരത്തിലുള്ള പ്രവൃത്തികൾ നടക്കുന്നത്. കേന്ദ്ര സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷനെപ്പോലും രാഷ്ട്രീയ ആയുധമാക്കിക്കൊണ്ട് ജനാധിപത്യ സംവിധാനത്തെ തകർക്കാൻ ശ്രമിക്കുന്നു. അത്തരം ഫാസിസ്റ്റ് ഭീകരതയാണ് അഗ്നിക്കിരയാക്കേണ്ടത്.
ഓരോ കക്ഷിയുടെയും പ്രതിനിധികൾ കൈകാര്യം ചെയ്യുന്ന വകുപ്പുകളിലെ തീരുമാനങ്ങൾ ബന്ധപ്പെട്ട വകുപ്പിന്റെ വികസനത്തിനും നാടിന്റെ പൊതു താൽപര്യത്തിനും വേണ്ടിയാണെന്ന് മനസ്സിലാക്കണമെന്ന് അദ്ദേഹം ഫേസ് ബുക്ക് കുറിപ്പിൽ വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |