
തിരുവനന്തപുരം:സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻ,ഉപാദ്ധ്യക്ഷൻ പദവികളിലേക്ക സംവരണം ചെയ്യുന്ന പഞ്ചായത്തുകളുടേയും മുനിസിപ്പാലിറ്റികളിലേയും കോർപറേഷനുകളുടേയും പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു.
അദ്ധ്യക്ഷൻ, ഉപാദ്ധ്യക്ഷൻ സംവരണം സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനങ്ങളും മുനിസിപ്പാലിറ്റി,കോർപ്പറേഷനുകളിലെ ചെയർപേഴ്സൺ (ചെയർമാൻ, മേയർ) സ്ഥാനങ്ങളും സ്ത്രീ, പട്ടികജാതി സ്ത്രീ,പട്ടിക വർഗ്ഗം സ്ത്രീ, പട്ടിക ജാതി, പട്ടിക വർഗ്ഗം എന്നീ വിഭാഗങ്ങൾക്കായി സംവരണം ചെയ്യുന്നതിന്
സംസ്ഥാനതലത്തിൽ എണ്ണം നിശ്ചയിച്ച് സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു.
അതനുസരിച്ച്, ഓരോ സംവരണ വിഭാഗത്തിന്റെയും ജനസംഖ്യ പരിഗണിച്ച് അദ്ധ്യക്ഷഹസ്ഥാനം സംവരണം ചെയ്യേണ്ട തദ്ദേശ സ്ഥാപനങ്ങൾ ഏതൊക്കെയാണെന്ന് ആവർത്തനക്രമം പാലിച്ച് കമ്മീഷൻ നിശ്ചയിക്കും. ഇതിനായി 1995 മുതൽ നൽകിയിരുന്ന
സംവരണം പരിഗണിക്കും.അധ്യക്ഷ സ്ഥാനം സ്ത്രീകൾക്ക് (പട്ടികജാതി സ്ത്രീ,പട്ടികവർഗ്ഗ സ്ത്രീ ഉൾപ്പെടെ) സംവരണം ചെയ്യാത്ത തദ്ദേശസ്ഥാപനങ്ങളിലെ ഉപാധ്യക്ഷ സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യും.
941ഗ്രാമപഞ്ചായത്തുകളിൽ 471 പഞ്ചായത്തുകളിൽ വനിതകളായിരിക്കും അദ്ധ്യക്ഷ. ഇതിൽ 46 എണ്ണം പട്ടികജാതി വനിതകളും എട്ടെണ്ണം പട്ടികവർഗ്ഗ വനിതകളുമായിരിക്കും. പട്ടികജാതിക്കാർക്കായി 92പഞ്ചായത്തുകളിലും പട്ടിക വർഗ്ഗക്കാർക്കായി 16 പഞ്ചായത്തുകളിലും അദ്ധ്യക്ഷ സ്ഥാനം സംവരണം ചെയ്യും.സംസ്ഥാനത്തെ 152 ബ്ളോക്ക് പഞ്ചായത്തുകളിൽ വനിതകളുൾപ്പെടെ 15എണ്ണം പട്ടികജാതിക്കും 3 എണ്ണം പട്ടികവർഗ്ഗത്തിനും മാറ്റി വയ്ക്കും. 77 ബ്ളോക്കുകളിൽ അദ്ധ്യക്ഷ വനിതകളായിരിക്കും.ഇതിൽ ഏഴെണ്ണം പട്ടികജാതിയും രണ്ടെണ്ണം പട്ടികവർഗ്ഗവും.
14ജില്ലാപഞ്ചായത്തുകളിൽ ഒരെണ്ണം പട്ടികജാതി വിഭാഗത്തിനും ഏഴെണ്ണം സ്ത്രീകൾക്കും മാറ്റി വയ്ക്കും. 87മുനിസിപ്പാലിറ്റികളിൽ ആറെണ്ണം പട്ടികജാതിക്കും, ഒരെണ്ണം പട്ടികവർഗ്ഗത്തിനും . 44 മുനസിപ്പാലിറ്റികൾ വനിതകൾ ഭരിക്കും. ഇതിൽ മൂന്നെണ്ണം പട്ടിക ജാതി വനിതികളായിരിക്കും. ആറ് കോർപറേഷനുകളിൽ മൂന്നെണ്ണം വനിതകൾ ഭരിക്കും.
തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ വിളിച്ച സർവകക്ഷിയോഗത്തിൽ മുന്നൊരുക്കം വിലയിരുത്തി.
വാർഡ് പുനർനിർണ്ണയം മുതൽ വോട്ടർപട്ടിക പരിഷ്ക്കരണവും പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനവും വിന്യാസവും, സ്വീകരിച്ച നടപടികൾ എന്നിവ ചർച്ചയായി. പ്രചാരണത്തിനും പ്രവർത്തനങ്ങൾക്കും ഹരിതചട്ടം നിർബന്ധമാക്കും.
വോട്ടെടുപ്പ്,വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ക്രമസമാധാനപാലനത്തിന് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. വോട്ടിങ് മെഷീൻ കമ്മിഷനിംഗ് നടക്കുമ്പോൾ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യം ഉണ്ടാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |