
തൃശൂർ: 64-ാം സംസ്ഥാന സ്‌കൂൾ കലോത്സവം ലോ ആൻഡ് ഓർഡർ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2600 ഓളം വാളണ്ടിയർമാർക്കുള്ള ആദ്യഘട്ട പരിശീലനം കമ്മിറ്റി ചെയർമാൻ മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടൗൺ ഈസ്റ്റ് ഇൻസ്‌പെക്ടർ ബിബിൻ അദ്ധ്യക്ഷനായി. കൺവീനർ ഫെറിൻ ജേക്കബ് കമ്മിറ്റിയുടെ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. ആദ്യഘട്ടം പരിശീലനം പൂർത്തിയാക്കിയവരുടെ നേതൃത്വത്തിൽ രണ്ടാംഘട്ട പരിശീലനം നടക്കും. കലോത്സവ വേദികളായ വിദ്യാലയങ്ങളിലെ പി.ടി.എ അംഗങ്ങളെ ഏകോപിപ്പിച്ച് ജാഗ്രതാ സമിതികൾ രൂപീകരിക്കും. കലയാണ് ലഹരി എന്ന പ്രോഗാം ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ അവതരിപ്പിക്കും. കെ.ജെ. മേജോ, കെ.പി. ബിന്ദു, ജൂഡി ഇഗ്‌നേഷ്യസ്, പിങ്കി സുഗത് എന്നിവർ സംസാരിച്ചു. സിറ്റി പൊലീസിന്റെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |