
തൃശൂർ: പെരുവനം രാജ്യാന്തര ഗ്രാമോത്സവം നാലാം പതിപ്പ് ജനുവരി 2,3,4 തീയതികളിൽ ചേർപ്പ് ശ്രീലകം ലൈഫ് ലോംഗ് ലേണിംഗ് ഇൻസ്റ്റിറ്റിയൂട്ടിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പുതിയ കാലം പുതിയ ലോകം എന്നതാണ് വിഷയം. കലാപരിപാടികൾ, പുസ്തക പ്രദർശനം, ചിത്രപ്രദർശനം എന്നിവ ഉണ്ടാകും. ഡോ.പി.നാരായണൻ കുട്ടിയുടെ സ്മരണകായി ഏർപ്പെടുത്തിയ കവിത പുരസ്‌കാരം സമ്മാനിക്കും. 50000 രൂപയാണ് പുരസ്‌കാര തുക. അപേക്ഷകൾ നവംബർ 30 നകം സീമ മേനോൻ, സോപാനം, ചേർപ്പ് പടിഞ്ഞാറ്റുമുറി, 680561. ഫോൺ. 9446054520,9446345389. എന്ന വിലാസത്തിൽ അറിയിക്കാം. വാർത്തസമ്മേളനത്തിൽ ടി. ഡി. രാമകൃഷ്ണൻ, രാജീവ് മേനോൻ, ദിനേശ് പെരുവനം, ശ്രീജ നടുവം, ആഷിഷ് പുറക്കാട്ട് എന്നിവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |