
കൊല്ലം: സംസ്ഥാന സർക്കാർ തൊഴിലും നൈപുണ്യവും വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനതല സെമിനാർ ഇന്ന് കൊല്ലത്ത് സംഘടിപ്പിക്കുമെന്ന് എസ്.ജയമോഹൻ. രാവിലെ 10ന് ബീച്ച് ഓർക്കിഡ് ഹോട്ടലിൽ നടക്കുന്ന സെമിനാർ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനാകും. മന്ത്രിമാരായ ജെ.ചിഞ്ചുറാണി, കെ.ബി.ഗണേശ് കുമാർ, ഐ.എൽ.ഒ ഡയറക്ടർ മിചികോ മിയാമോട്ടോ, എം.പിമാരായ എൻ.കെ.പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, മേയർ ഹണി ബഞ്ചമിൻ, മുൻ മന്ത്രിമാരായ ടി.പി.രാമകൃഷ്ണൻ, കെ.പി.രാജേന്ദ്രൻ, ജില്ലയിലെ എം.എൽ.എമാർ എന്നിവർ സംസാരിക്കും. ലേബർ കമ്മിഷണർ സഫ്ന നസറുദ്ദീൻ ഒൻപത് വർഷത്തെ നേട്ടങ്ങൾ അവതരിപ്പിക്കും. എസ്.ജയമോഹൻ സ്വാഗതവും എംപ്ളോയ്മെന്റ് ആൻഡ് ട്രെയിനിംഗ് ഡയറക്ടർ സൂഫിയാൻ അഹമ്മദ് നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |