കൊല്ലം: റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 25 മുതൽ 29 വരെ അഞ്ചലിൽ നടക്കും. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൗമാര കലയുടെ ഉത്സവം അഞ്ചലിലേക്ക് വിരുന്നെത്തുന്നത്. അഞ്ചൽ ഈസ്റ്റ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രധാന വേദിയൊരുങ്ങുക. അഞ്ചൽ വെസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ, എസ്.വി.യു.പി സ്കൂൾ, വെസ്റ്റ് ബി.എഡ് ഹാൾ, അഞ്ചൽ വെസ്റ്റ് ജി.എൽ.പി സ്കൂൾ, ശബരിഗിരി എച്ച്.എസ്.എസ് ഓഡിറ്റോറിയം, എച്ച്.എസ്.എസ് ഹാൾ എന്നിവിടങ്ങളിലായി 15 വേദികളാണ് ഉണ്ടാവുക. ആറായിരത്തിലധികം കൗമാര പ്രതിഭകൾ പങ്കെടുക്കും. നവംബർ രണ്ടാം വാരത്തിൽ സ്വാഗതസംഘം രൂപീകരിക്കും. അതിന് മുമ്പായി അദ്ധ്യാപക സംഘടനകൾക്ക് ചുമതലകൾ വീതംവച്ച് നൽകി.
ലോഗോ ക്ഷണിച്ചു
കലോത്സവത്തിന്റെ പ്രൗഢി വിളിച്ചോതുന്ന ലോഗോ തയ്യാറാക്കി നൽകാം. ജില്ലയിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ലോഗോ തയ്യാറാക്കാവുന്നതാണ്. നവംബർ 2ന് മുമ്പ് സക്കറിയ മാത്യു, പബ്ളിസിറ്റി കൺവീനർ, വി.വി.എച്ച്.എസ്.എസ്, വെള്ളിമൺ, കുണ്ടറ എന്ന വിലാസത്തിൽ ലഭിക്കണം.
അദ്ധ്യാപക സംഘടനകൾ- ചുമതലകൾ
എ.കെ.എസ്.ടി.യു- സ്വീകരണം
കെ.പി.എസ്.ടി.എ- പ്രോഗ്രാം
കെ.എസ്.ടി.എഫ് - പബ്ലിസിറ്റി
കെ.എസ്.ടി.എ - ഭക്ഷണം
കെ.എ.എം.എ - രജിസ്‌ട്രേഷന്‍
കെ.പി.ഇ.എസ്.ഇ.ടി.എ- ക്രമസമാധാനം
കെ.എസ്.ടി.എഫ് -വെല്‍ഫെയര്‍
കെ.എ.ടി.എഫ്- താമസസൗകര്യം
എ.എച്ച്.എസ്.ടി.എ- ഗതാഗതം
കെ.യു.ടി.എ- ട്രോഫി
കെ.എ.എം.എ- സുവനീര്‍
എൻ.ടി.യു-സ്റ്റേജ് ആന്‍ഡ് പന്തല്‍
കെ.എസ്.ടി.യു- ലൈറ്റ് ആന്‍ഡ് പന്തല്‍
കെ.എസ്.ടി.എ- ഹരിത ചട്ടം
റവന്യൂ ജില്ലാ കലോത്സവം വീണ്ടും എത്തുകയാണ്. കൗമാര പ്രതിഭകളുടെ ഉപജില്ലാതല മത്സരങ്ങൾ പൂർത്തിയാക്കിയാണ് റവന്യൂ ജില്ലാ മത്സരത്തിലേക്ക് കടക്കുക. നവംബർ 10ന് മുമ്പായി സംഘാടക സമിതി യോഗം ചേർന്ന് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് രൂപം നൽകും.
കെ.ഐ.ലാൽ,
വിദ്യാഭ്യാസ ഉപ ഡയറക്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |