കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിൽ നാലു കോടിയോളം രൂപ വിലമതിക്കുന്ന 3.98 കിലോഗ്രാം കഞ്ചാവ് കസ്റ്റംസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ബാങ്കോക്കിൽ നിന്ന് മസ്‌കറ്റ് വഴിയെത്തിയ കോഴിക്കോട് എലത്തൂർ സ്വദേശി രാഹുൽ രാജ് പിടിയിലായി. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങളുടെ പായ്ക്കറ്റുകളിലാണ് 'ഹൈഡ്രോപോണിക്" രീതിയിൽ കൃഷി ചെയ്ത കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |