
റാന്നി : സംസ്ഥാന സ്കൂൾ ഒളിമ്പിക്സിന്റെ ആദ്യദിനം നടന്ന ഇൻക്ലൂസീവ് സ്പോർട്സിൽ പങ്കെടുത്ത് മികവു തെളിയിച്ച കുട്ടികളെ റാന്നി ബി.ആർ.സി ആദരിച്ചു. ബി.പി.സി ഷാജി എ. സലാം ഉദ്ഘാടനം ചെയ്തു. രക്ഷാകർതൃ പ്രതിനിധി അജിത അദ്ധ്യക്ഷത വഹിച്ചു. സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ രാജശ്രീ ,ഹിമമോൾ സേവ്യർ, സോണിയ മോൾ ജോസഫ്, വിഞ്ചു വി.ആർ, അഞ്ജന, ക്ലസ്റ്റർ കോഓർഡിനേറ്റർ എസ്.ദീപ്തി, ഓട്ടിസം സെന്റർ പ്രതിനിധി റജീന ബീഗം എന്നിവർ സംസാരിച്ചു. സ്കൂൾ ഒളിമ്പിക്സിൽ പങ്കെടുത്ത കുട്ടികളും രക്ഷിതാക്കളും അനുഭവം പങ്കുവച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |