
തിരുവനന്തപുരം:  എൽ.ഡി.എഫും യു.ഡി.എഫിന്റെയും ശക്തമായ എതിർപ്പിനിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണത്തിന് (എസ്.ഐ.ആർ)രാജ്ഭവനിൽ  തുടക്കമായി. ബൂത്ത് ലെവൽ ഓഫിസർ ജെ. ബേനസീർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ ഖേൽക്കർക്കൊപ്പം എത്തിയാണ് സംസ്ഥാനത്തെ ആദ്യ എന്യൂമറേഷൻ ഫോം ഗവർണർക്ക് നൽകിയത്. തദ്ദേശ തിരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് എസ്.ഐ.ആർ നടത്താനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കത്തെ ബി.ജെ.പി ഒഴികെയുള്ള പാർട്ടികൾ എതിർത്തിരുന്നു. എസ്.ഐ.ആറിന്റെ ഭാഗമായി വീടുകയറിയുള്ള വിവരശേഖരണം നവംബർ 4 മുതൽ ഡിസംബർ 4 വരെ നടക്കും.
Kerala Governor Shri Rajendra Viswanath Arlekar launched the Special Intensive Revision (SIR) of voters at Raj Bhavan. He urged officials to ensure that no eligible voter is left out and appealed to the people to cooperate for a speedy and error-free revision. pic.twitter.com/MDOKEUnhtV
— Kerala Governor (@KeralaGovernor) October 30, 2025
എസ്.ഐ.ആർ പ്രക്രിയ വേഗത്തിലും കുറ്റവിമുക്തമായും പൂർത്തീകരിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് സംസ്ഥാനത്തെ എസ്.ഐ.ആർ നടപടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് ഗവർണർ ആർ.വി.ആർലേക്കർ പറഞ്ഞു. പുതുക്കിയ അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ അർഹരായ ആരെയും ഒഴിവാക്കിയിട്ടില്ല എന്ന് ഉറപ്പാക്കണം. തിരഞ്ഞെടുപ്പ് അധികാരികൾക്ക് എല്ലാ പിന്തുണയും ഗവർണർ വാഗ്ദാനം ചെയ്തു. അഡിഷണൽ ചീഫ് ഇലക്ഷൻ ഓഫീസർമാരായ ശർമിള സി, കൃഷ്ണദാസൻ പി, ജോയിന്റ് ചീഫ് ഇലക്ഷൻ ഓഫീസർ റുസി ആർ.എസ്, ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർ മധു, ബൂത്ത് ലെവൽ ഓഫീസർ ബേനസീർ എന്നിവർ പങ്കെടുത്തു.
| 
                   
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     
                ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ  |