
തിരുവനന്തപുര : വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരായ പ്രതിഷേധം സിപിഎമ്മും കോൺഗ്രസ്സും അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് പറഞ്ഞു. ജനാധിപത്യ പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാനുള്ള ഈ നീക്കത്തെ എതിർക്കുന്നത് ശരിയായ നടപടിയല്ല.
വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതിനുള്ള ശ്രമങ്ങളെ എതിർക്കുന്നത് അങ്ങേയറ്റം ആശ്ചര്യകരമാണ്. അഴിമതിയെയും ക്രമക്കേടുകളെയും സംരക്ഷിക്കാനാണോ ഈ എതിർപ്പ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന ഇത്തരം നടപടികളെ രാഷ്ട്രീയ താല്പര്യങ്ങൾക്കായി എതിർക്കുന്നത് ശരിയല്ല.
കേരളത്തിൽ വോട്ടർ പട്ടിക പരിഷ്‌കരണ ശ്രമങ്ങൾ ആരംഭിക്കാൻ തീരുമാനിച്ച ഇലക്ഷൻ കമ്മീഷന്റെ നടപടിയെ ഭാരതീയ ജനതാ പാർട്ടി സ്വാഗതം ചെയ്യുന്നു. ജനാധിപത്യ പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിത്. ഈ പ്രവർത്തനങ്ങൾക്ക് പാർട്ടിയുടെ പൂർണ്ണ പിന്തുണയുണ്ടാകും. ഭരണഘടനയെക്കുറിച്ച് വാചാലരാകുന്ന സിപിഎമ്മും കോൺഗ്രസ്സും ഭരണഘടനയുടെ അന്തസ്സത്ത സംരക്ഷിക്കാനും ഇലക്ഷൻ കമ്മീഷൻ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ അംഗീകരിക്കാനും തയ്യാറാകണമെന്നും സുരേഷ് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |