
തൃശൂർ: മലയാള കവിതകൾക്ക് മോഹിനിയാട്ടം ആവിഷ്‌കാരം. സൂര്യകാന്തി സംഗീത നൃത്തസഭയുടെ മോഹിനിയാട്ട രംഗവേദിയായ സപര്യയുടെ ആഭിമുഖ്യത്തിൽ നാളെ വൈകീട്ട് 5 മുതൽ റീജ്യണൽ തീയേറ്ററിലാണ് പരിപാടി. സാംസ്‌കാരിക സമ്മേളനം കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം അക്ഷര ബിജിഷ്, കലാമണ്ഡലം നിഖില വിനോദ് എന്നിവരാണ് കവിതകൾ ചിട്ടപ്പെടുത്തിയത്. കെ.സച്ചിദാനന്ദന്റെ മീര പാടുന്നു, സുഗതകുമാരിയുടെ കൃഷ്ണാ നീയെന്നെ അറിയില്ലേ, ജി.ശങ്കരകുറുപ്പിന്റെ സൂര്യകാന്തി, ഇടശേരിയുടെ പൂതപ്പാട്ട് എന്നിവയാണ് വേദിയിലെത്തിക്കുന്നത്.കാവ്യ ദീപക്, അരുണിമ പ്രമോദ്, റിയരാജ്, നന്ദന ബി.പണിക്കർ, അഞ്ജലി വി.കൃഷ്ണ, അപൂർവ, ഹരിനന്ദ, ഗൗരിനായർ, നന്ദിത സുരേഷ് എന്നിവരും രംഗത്തെത്തുമെന്ന് ബിജീഷ് കൃഷ്ണ, അക്ഷര, സുധീർ തിലക്, ജി. ദീപ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |