വൈക്കം : കേന്ദ്ര - സംസ്ഥാന സർക്കാരുകളും വൈക്കം നഗരസഭയും ചേർന്ന് നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടപ്പാക്കുന്ന സൗന്ദര്യവത്ക്കരണ പദ്ധതിയുടെ ശിലാസ്ഥാപനം നഗരസഭ ചെയർപേഴ്‌സൺ പ്രീത രാജേഷ് നിർവഹിച്ചു.
താലൂക്ക് ഗവൺമെന്റ് ആശുപത്രിയുടെ സമീപമുള്ള കായൽതീരമായ വള്ളക്കടവ് കെ. വി. കനാലിന്റെയും കണിയാംതോടിന്റെയും തീരങ്ങൾ, അയ്യർകുളങ്ങര ക്ഷേത്രക്കുളം എന്നീ മേഖലകളാണ് സൗന്ദര്യവൽക്കരിക്കുന്നത്. 59 ലക്ഷം രൂപയാണ് നിർമാണചെലവ്. ശിലാസ്ഥാപന ചടങ്ങിൽ വൈസ് ചെയർമാൻ പി. ടി. സുഭാഷ് അദ്ധ്യഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. അയ്യപ്പൻ, കൗൺസിലർമാരായ കെ. പി. സതീശൻ, അശോകൻ വെള്ളവേലി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |