
താരങ്ങളായ ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സോഷ്യൽ മീഡിയയിലൂടെ ദമ്പതികൾ തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ ഒന്നാം വിവാഹ വാർഷികം. ഈ വേളയിൽ വികാരനിർഭരയായി ദിവ്യ പങ്കുവച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
'വളരെ കോളിളക്കം സൃഷ്ടിച്ചൊരു കല്യാണം. ഇന്ന് പിരിയും നാളെ പിരിയുമെന്ന് പറഞ്ഞ് കളിയാക്കിയവരുടെ മുന്നിൽ ഒരു വർഷം തികയുകയാണ്. ഞങ്ങളെ നെഞ്ചോട് ചേർത്തുപിടിച്ച, ഞങ്ങളെ സ്‌നേഹിച്ച, നിങ്ങളുടെ മനസിൽ ഒരിടം തന്ന, പ്രാർത്ഥനയിൽ ഞങ്ങളെക്കൂടി ഉൾപ്പെടുത്തിയ എല്ലാവർക്കും ഒത്തിരിയൊത്തിരി നന്ദിയുണ്ട്.
എവിടെ കണ്ടാലും ദിവ്യയല്ലേ, ക്രിസ് അല്ലേ എന്ന് ചോദിക്കാൻ ഒത്തിരിപേരുണ്ട്. ആ ഒരു സ്‌നേഹത്തിന് മുന്നിൽ എന്ത് പറയണമെന്നറിയില്ല. നിങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും എപ്പോഴും കൂടെയുണ്ടാകണം. നിങ്ങൾ വീട്ടിലെ അംഗത്തെപ്പോലെയാണ് ഞങ്ങളെ കണ്ടത്. ഒരുപാട് സ്ഥലങ്ങളിൽ പോയപ്പോൾ ഇതുതന്നെയാണ് പറഞ്ഞത്. ആർട്ടിസ്റ്റായി കാണാൻ പറ്റുന്നില്ല, വീട്ടിലെ അംഗമായിട്ടാണ് കാണുന്നതെന്ന്. ഈയൊരു കല്യാണത്തോടെയാണ് നിങ്ങളുടെ സ്‌നേഹം ലഭിച്ചത്. അതിന് സർവേശ്വരനോട് നന്ദി പറയുന്നു. ഒപ്പം ഇങ്ങനെയൊരു ജീവിതം തന്നെ ഏട്ടനും ഫാമിലിക്കും ഒത്തിരി നന്ദി. കളിയാക്കലും പരിഹസിക്കലും ഒന്നും അവസാനിക്കുന്നില്ല. തുടർന്നുകൊണ്ടിരിക്കുന്നു. കളിയാക്കുന്നവർ കളിയാക്കിക്കൊണ്ടിരിക്കട്ടെ. അവരുടെ സന്തോഷത്തിൽ ഞങ്ങളും പങ്കാളിയായല്ലോ എന്നോർക്കുമ്പോൾ അതിലും സന്തോഷം.'- ദിവ്യ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |