
ലോകപ്രശസ്ത ഗുസ്തി താരവും മുൻ ബേസ്‌ബോൾ കളിക്കാരനുമായിരുന്ന റിങ്കു സിംഗ് രാജ്പുത് ആത്മീയ പാതയിലേക്ക്. കോടിക്കണക്കിന് ആളുകളുടെ ഹൃദയം കവർന്ന ആത്മീയ ഗുരു പ്രേമാനന്ദ് മഹാരാജിന്റെ വൃന്ദാവനിലെ ആശ്രമത്തിൽ സേവകന്റെ വേഷത്തിലാണ് റിങ്കുവിനെ ഇപ്പോൾ കാണാൻ കഴിയുന്നത്.
താരം ആശ്രമത്തിലെ തറ തൂത്തുവാരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ലോകം അറിയപ്പെടുന്ന കായികതാരമായ ഒരാൾ എളിമയോടെ സേവ ചെയ്യുന്നത് കണ്ട് ആരാധകരും ഞെട്ടിയിരിക്കുകയാണ്. റിങ്കുവിന്റെ അവിശ്വസനീയമായ ജീവിത യാത്രയുടെ നേർക്കാഴ്ചയും വൈറൽ വീഡിയോയിൽ കാണിക്കുന്നുണ്ട്.
തിലകം ചാർത്തി, സന്യാസവേഷത്തിൽ, കൈകളിൽ രുദ്രാക്ഷമാലയണിഞ്ഞ് ആശ്രമത്തിന്റെ മുറ്റവും വഴികളും തൂത്തുവാരുന്ന റിങ്കുവിനെയാണ് വീഡിയോയിൽ കാണുന്നത്. മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ ബേസ്‌ബോൾ എറിഞ്ഞ് പ്രൊഫഷണൽ കരിയർ ആരംഭിച്ച റിങ്കു, പ്രൊഫഷണൽ ബേസ്‌ബോൾ കളിക്കുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി 2014-ൽ 'മില്യൺ ഡോളർ ആം'എന്ന സിനിമയും ഡിസ്നി പുറത്തിറക്കിയിട്ടുണ്ട്.
2018ൽ ഗുസ്തിയിലേക്ക് തിരിഞ്ഞ റിങ്കു അവിടെ വീർ മഹാൻ എന്ന പേരിലാണ് അറിയപ്പെട്ടത്. ജോൺ സീന, ദി ഗ്രേറ്റ് ഖലി തുടങ്ങിയ വമ്പൻ താരങ്ങളോടും അദ്ദേഹം മത്സരിച്ചിട്ടുണ്ട്. നെറ്റിയിലെ തിലകവും, ധോത്തി മാതൃകയിലുള്ള വേഷവും രുദ്രാക്ഷമാലയും അദ്ദേഹത്തിന് ലോക ഗുസ്തി വേദിയിൽ തന്റേതായ തനത് ഇന്ത്യൻ മുഖമുദ്ര നൽകിയികരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |