
കണ്ണൂർ: 2020 ലെ ടോക്കിയോ ഒളിംമ്പിക്സിൽ ഹോക്കിയിൽ പി.ആർ.ശ്രീജേഷ് മെഡൽ നേടിയപ്പോൾ മാനുവൽ ഫെഡറികിന്റെ അഭിനന്ദന വാക്കുകൾ ഏറെ ശ്രദ്ധേയമായിരുന്നു.തനിക്കു ലഭിക്കാത്ത അംഗീകാരങ്ങളിൽ പരിഭവിക്കാതെ 52 വർഷങ്ങൾക്കിപ്പുറം രാജ്യം ഒളിമ്പിക്സ് ഹോക്കിയിൽ മെഡൽ നേടിയ സന്തോഷത്തിലായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ടി വിയിൽ കണ്ടിരുന്ന അദ്ദേഹം ടീം മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ചവച്ചെന്നാണ് അഭിപ്രായപ്പെട്ടത്. വെങ്കലത്തിമെങ്കിലും വിജയത്തിന് സ്വർണ്ണത്തിന്റെ തിളക്കമുണ്ടെന്ന് പറഞ്ഞ അദ്ദേഹം മലയാളിയായ ഗോൾകീപ്പർ ശ്രീജേഷിനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. 52 വർഷം മുൻപ് താൻ മെഡലുമായി കേരളത്തിലെത്തുമ്പോൾ തിരിഞ്ഞ് നോക്കാൻ പോലും ആരുമുണ്ടായിരുന്നില്ല.ശ്രീജേഷിനും സംഘത്തിനും ലഭിക്കുന്ന താരപരിവേശം കാണുമ്പോൾ ഒരു പാട് സന്തോഷമുണ്ടെന്നുമായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്.
വർഷങ്ങൾക്ക് ശേഷം രാജ്യത്തിനാകെ അഭിമാനമായ വെങ്കല നേട്ടം കരസ്ഥമാക്കിയതിന് വി.പി.എസ് ഹെൽത്ത് കെയർ ചെയർമാൻ ഡോ.ഷംഷീർ വയലിൽ പ്രഖ്യാപിച്ച ഒരു കോടി രൂപ ശ്രീജേഷിനു കൈമാറാൻ എത്തിയപ്പോഴാണ് മാനുവൽ ഫ്രെഡറിക് തന്റെ അഭിപ്രായം പങ്കുവെച്ചത്. ശ്രീജേഷിനു ചെക്ക് കൈമാറിക്കഴിഞ്ഞപ്പോൾ 1972ലെ നേട്ടത്തിന് അദ്ദേഹത്തിന് സർപ്രൈസ് സമ്മാനം പ്രഖ്യാപിച്ച സംഭവം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ശ്രീജേഷിനെ അനുമോദിച്ച ചടങ്ങിൽ അപ്രതീക്ഷിതമായി തനിക്ക് ഡോ.ഷംഷീർ പ്രഖ്യാപിച്ച പത്തുലക്ഷം രൂപയുടെ സ്നേഹോപഹാരം വികാരവായ്‌പ്പോടെയാണ് മാനുവൽ ഫ്രെഡറിക്ക് ഏറ്റുവാങ്ങിയത്. 2024 ൽ വിരമിക്കൽ പ്രഖ്യാപിച്ച ശ്രീജേഷിന്റെ സേവനം രാജ്യവും സംസ്ഥാനവും ചോദിച്ച് വാങ്ങണമെന്നും പരിശീലന മേഖലയിൽ അദ്ദേഹത്തെ ആവശ്യമാണെന്നുമായിരുന്നു മനുവൽ ഫെഡറിക്ക് ആവശ്യപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |