
കാക്കനാട്: സി.ഐ.ടി.യു. അഖിലേന്ത്യ സമ്മേളനത്തിന് മുന്നോടിയായി തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന എറണാകുളം ജില്ലാ ജനറൽ കൗൺസിൽ യോഗം സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് അദ്ധ്യക്ഷനായി. സാമ്പത്തിക ഉപരോധം സൃഷ്ടിച്ച കേരളത്തെ പിന്നോട്ടടിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുമ്പോൾ കേരളത്തിലെ എല്ലാ മനുഷ്യർക്കും ജീവിക്കാൻ പറ്റുന്ന ഇടമാക്കാൻ പോരാട്ടം നടത്തുന്ന എൽ.ഡി.എഫ്. സർക്കാരിനെ നില നിർത്താനുള്ള പോരാട്ടത്തിൽ എല്ലാ തൊഴിലാളികളും പങ്കാളികളാകണമെന്ന് സി.ഐ.ടി.യു ജനറൽ കൗൺസിൽ അഭ്യർത്ഥിച്ചു. ജില്ലാ സെക്രട്ടറി പി.ആർ.മുരളീധരൻ, കെ.ചന്ദ്രൻപിള്ള, സി.എം.ദിനേശ് മണി, ദീപ കെ.രാജൻ, സി.കെ. മണിശങ്കർ, എ.ജി.ഉദയകുമാർ, സി.ഡി.നന്ദകുമാർ, എ.പി.ലൗലി, എം.പി.ഉദയൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |