
തൃശൂർ: സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ 'വിഷൻ 2031 സാംസ്‌കാരിക രംഗത്തെ ഭാവി കേരള ലക്ഷ്യങ്ങൾ' സംസ്ഥാന സെമിനാർ മൂന്നിന് റീജ്യണൽ തിയേറ്ററിൽ നടത്തും. രാവിലെ പത്തിന് ആരംഭിക്കുന്ന സെമിനാർ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ഡോ.ആർ. ബിന്ദു മുഖ്യപ്രഭാഷണം നടത്തും. പി. ബാലചന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയാകും. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.രാജൻ എൻ. ഖോബ്രഗഡേ വിഷൻ 2031 റിപ്പോർട്ട് അവതരിപ്പിക്കും. മേയർ എം.കെ.വർഗീസ്, സാഹിത്യ അക്കാഡമി പ്രസിഡന്റ് സച്ചിദാനന്ദൻ, കേരള ലളിതകലാ അക്കാഡമി പ്രസിഡന്റ് മുരളി ചീരോത്ത്, മട്ടന്നൂർ ശങ്കരൻകുട്ടി,കരിവെള്ളൂർ മുരളി, ഡോ. ദിവ്യ എസ്. അയ്യർ തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |