
തിരുവനന്തപുരം: കേരള വാട്ടർ അതോറിട്ടി പെൻഷൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജലഭവന് മുമ്പിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം വി. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. പി.വി. നന്ദകുമാർ,ടി. വത്സപ്പൻ നായർ, ലതകുമാരി ആർ.പിള്ള, മന്മദൻ നായർ, വാസുദേവൻ നായർ,അരുവിക്കര വിജയൻ നായർ,കെ.ഹരി എന്നിവർ പങ്കെടുത്തു. സമരത്തിന് ജോർജ് മാത്യു, വി.ചന്ദ്രൻ, കൃഷ്ണമൂർത്തി, അഷറഫ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |