ആലപ്പുഴ: മില്ലുടമകൾക്ക് നൽകാനുള്ളതിൽ നൂറ് കോടി രൂപ നൽകിയെന്ന കൃഷിമന്ത്രിയുടെ പ്രസ്താവന അടിസ്ഥാന രഹിതമെന്ന് മില്ലുടമകളുടെ സംഘടനയായ കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ ആരോപിച്ചു. നെല്ല് സംഭരിച്ച വകയിൽ ഇരുന്നൂറ് കോടി രൂപ സിവിൽ സപ്ലൈസ് വകുപ്പ് നൽകാനുണ്ടെന്നും മില്ലുടമകൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംഭരണം സംബന്ധിച്ച് സർക്കാരുമായി ധാരണയായിട്ടില്ല. എട്ട് വർഷം മുമ്പ് സർക്കാർതല വിദഗ്ദ്ധ സമിതി പരിശോധിച്ച് അംഗീകരിച്ച 64.5ശതമാനം ഔട്ട് ടേൺ റേഷ്യോ (ഒരു ക്വിന്റലിൽ നിന്ന് ലഭിക്കുന്ന അരി) പുനഃസ്ഥാപിക്കുക എന്നതാണ് ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |