കോട്ടയം : ഗവേഷണ, വിദ്യാഭ്യാസ മേഖലകളിൽ പരസ്പര സഹകരണത്തിനും ബന്ധപ്പെട്ട പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തുന്നതിനും എം.ജി സർവകലാശാലയും, വെള്ളൂർ കേരള റബർ ലിമിറ്റഡും തമ്മിൽ ധാരണയായി.
എം.ജി വൈസ് ചാൻസലറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഇതു സംബന്ധിച്ച ധാരണാപത്രം രജിസ്ട്രാർ, പ്രൊഫ.ഡോ.ബിസ്മി ഗോപാലകൃഷ്ണനും, കേരള റബർ ലിമിറ്റഡ് ചെയർപേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായ ഷീല തോമസും ഒപ്പുവച്ചു.
വൈസ് ചാൻസലർ പ്രൊഫ. ഡോ.സി.ടി അരവിന്ദകുമാർ, ഡോ.റോബിനെറ്റ് ജേക്കബ്, കേരള റബർ ലിമിറ്റഡ് കൺസൾട്ടന്റുമാരായ ഡോ.സിബി വർഗീസ്, ഡോ. ടോംസ് ജോസഫ്, ബിസിനസ് ഡെവലപ്പ്മെന്റ് ഓഫീസർ രേഷ്മ തുടങ്ങിയവർ പങ്കെടുത്തു. താത്പര്യമുള്ള വിഷയങ്ങളിൽ ഹ്രസ്വകാല പഠന പരിപാടികൾ സംയുക്തമായി തുടങ്ങുന്നതിനും സെമിനാറുകൾ, ശില്പശാലകൾ, കോൺഫറൻസുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതിനും ഇരുസ്ഥാപനങ്ങളും ധാരണയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |