
തിരുവനന്തപുരം: കേരളത്തിലെ യുവജനങ്ങൾക്കിടയിൽ സംരംഭകത്വ പരിശീലനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവജനങ്ങൾക്കായി പിച്ച് കേരള സ്റ്റാർട്ടപ്പ് പിച്ചിംഗ് മത്സരം സംഘടിപ്പിക്കുന്നു. 15 മുതൽ 45 വയസ് വരെയുള്ളവർക്ക് പങ്കെടുക്കാം. Aerospace and Defense,Agriculture & Life Sciences,Financial Service,Climate,Construction,Education,Food Processing,Healthcare,IT/ITeS,Mobility,Energy,other എന്നീ മേഖലകളുമായി ബന്ധപ്പെട്ട് നിങ്ങളുടെ പുതു സംരംഭക ആശയങ്ങൾ നിശ്ചിത പിച്ച് ഡക്ക് രൂപത്തിൽ pitchkerala@gmail.comലേക്ക് അയക്കാം. അവസാന തീയതി 30. ഇതിൽനിന്നും വിദഗ്ദ്ധ സമിതി തിരഞ്ഞെടുക്കുന്നവരെ പങ്കെടുപ്പിച്ചുകൊണ്ട് ജനുവരി രണ്ടാം വാരം തിരുവനന്തപുരത്ത് ഫൈനൽ മത്സരമുണ്ടാകും. വിജയികൾക്ക് മൂന്ന് ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങൾ, വിദഗ്ദ്ധരിൽ നിന്നുള്ള മെന്റർഷിപ്പ്,ഇൻകുബേഷൻ പിന്തുണ,ഫണ്ടിംഗിനുള്ള സഹായങ്ങൾ എന്നിവ ലഭിക്കും. വിവരങ്ങൾക്ക്: 8606008765.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |