മലപ്പുറം: കുട്ടികളുടെ സംരക്ഷണത്തിനും നീതിന്യായ സേവനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലെയും (സി.ഡബ്ല്യു.സി) ജുവനൈൽ ജസ്റ്റിസ് ബോർഡിലെയും (ജെ.ജെ.ബി) പുതിയ അംഗങ്ങൾ ഔദ്യോഗികമായി ചുമതലയേറ്റു. തവനൂരിൽ പ്രവർത്തിക്കുന്ന ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഓഫീസിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷാജിത ആറ്റാശ്ശേരിയുടെ സാന്നിധ്യത്തിൽ കമ്മിറ്റിയുടെ ചെയർമാനായി എ. മമ്മുവും അംഗങ്ങളായി പി. പ്രസന്ന, അഡ്വ. കെ.ടി. ബീഗം, അഡ്വ. കെ.എസ്. ഫനൂജ, എ. സതീഷ് എന്നിവർ ചുമതലയേറ്റു.
ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങളായി ശ്രീജ പുളിക്കൽ, അഡ്വ. എം.ടി ഷബു ഷബീബ് എന്നിവരും ജുവനൈൽ ജസ്റ്റിസ് ബോർഡ് ഓഫീസിൽ വച്ച് ചുമതലയേറ്റു. ചുമതല ഏറ്റെടുത്ത കമ്മിറ്റി അംഗങ്ങൾ കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർ വി.ആർ. വിനോദിനെ സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |