
മൂവാറ്റുപുഴ: ഷംസബാദ് ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിൽ സഞ്ചരിച്ച കാർ ആക്രമിച്ച കേസിൽ ഇടുക്കി കഞ്ഞിക്കുഴി വെള്ളാപ്പിള്ളിയിൽ വീട്ടിൽ അൻവർ നജീബ് (23), വണ്ണപ്പുറം അമ്പലപ്പടി ഭാഗത്ത് കാഞ്ഞാംപറമ്പിൽ വീട്ടിൽ ബാസിം നിസാർ (22) എന്നിവരെ മൂവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഇവരെ ജാമ്യത്തിൽ വിട്ടു.
ചൊവ്വാഴ്ച്ച രാത്രി പെരുമ്പാവൂർ ഭാഗത്തു വച്ച് ബിഷപ്പ് സഞ്ചരിച്ചിരുന്ന കാറും പ്രതികൾ സഞ്ചരിച്ച ലോറിയും തമ്മിൽ ഉരസിയതിനെ തുടർന്നുണ്ടായ തർക്കമാണ് മൂവാറ്റുപുഴയിൽ എത്തിയപ്പോൾ അക്രമത്തിൽ കലാശിച്ചത്. കാറിന്റെ ലൈറ്റുകൾ പ്രതികൾ തകർത്തിരുന്നു. ലോറി മൂവാറ്റുപുഴയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |