
പുൽപ്പളളി: മകൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആയതിന്റെ പേരിൽ പിതാവിന് തൊഴിൽ നിഷേധിച്ചതായി പരാതി. മുള്ളൻകൊല്ലി പെരിക്കല്ലൂരിലെ ചന്ദ്രകത്ത് രാജനാണ് പരാതിയുമായി രംഗത്തെത്തിയത്. ഇന്നലെ മരം കയറ്റിറക്ക് ജോലിക്കെത്തിയപ്പോൾ ഐ.എൻ.ടി.യു.സി സംഘടനാ നേതാവ് വിലക്കിയതായി രാജൻ പറഞ്ഞു. എന്നാൽ സംഘടനയെ അപകീർത്തിപ്പെടുത്തുന്നതിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചെന്നാണ് ഐ.എൻ.ടി.യു.സി നേതൃത്വത്തിന്റെ മറുപടി. കഴിഞ്ഞ 22 വർഷമായി ഐ.എൻ.ടി.യു.സിയിൽ പ്രവർത്തിക്കുന്നയാളാണ് താനെന്ന് രാജൻ പറഞ്ഞു. മകൻ വിഷ്ണു പഞ്ചായത്തിലെ 18-ാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നിൽക്കരുതെന്ന് ആവശ്യപ്പെട്ടാണ് തന്റെ ജോലി നിഷേധിച്ചതെന്ന് രാജൻ ആരോപിച്ചു. എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാണ് വിഷ്ണു. സംഭവത്തിൽ ട്രേഡ് യൂണിയൻ നേതാക്കൾക്ക് പരാതി നൽകിയതായി അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |