
ഹാനോയ്: വിയറ്റ്നാമിന്റെ തീരപ്രദേശങ്ങളിൽ വ്യാപക നാശംവിതച്ച് കൽമേഗി ചുഴലിക്കാറ്റ്. അഞ്ച് പേർ മരിച്ചു. 2,800 വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നു. വൈദ്യുതി വിതരണം താറുമാറായി. കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
നദികളിലെ ജലനിരപ്പ് ഉയരുന്നത് ആശങ്ക വർദ്ധിപ്പിച്ചു. വ്യാഴാഴ്ച രാത്രി മണിക്കൂറിൽ 149 കിലോമീറ്റർ വേഗതയിലാണ് കൽമേഗി വിയറ്റ്നാം തീരംതൊട്ടത്. നിലവിൽ ശക്തി ക്ഷയിച്ച കൽമേഗി വടക്കൻ കംബോഡിയ ലക്ഷ്യമാക്കി നീങ്ങുകയാണ്.
അതേസമയം, കൽമേഗി മൂലം ഫിലിപ്പീൻസിൽ മരിച്ചവരുടെ എണ്ണം 188 ആയി. 135 പേരെ കാണാതായി. ചൊവ്വാഴ്ച ഫിലിപ്പീൻസിലെത്തിയ കൽമേഗി ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും ഇടയാക്കി. മദ്ധ്യ ഫിലിപ്പീൻസിലെ സെബു പ്രവിശ്യയിലാണ് കൂടുതൽ നാശനഷ്ടം. നാളെ രാത്രിയോ തിങ്കളാഴ്ച രാവിലെയോ ഫങ്ങ് വോങ്ങ് എന്ന ചുഴലിക്കാറ്റ് വടക്കൻ മേഖലയിൽ തീരംതൊടുമെന്നതിനാൽ ഫിലീപ്പീൻസിൽ ജാഗ്രത തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |