
ഏറ്റവും കൂടുതൽ പേർ മരിച്ചത് പാമ്പുകടിയേറ്റ്
കൊച്ചി: മനുഷ്യ ജീവനെടുക്കുന്നതിൽ മുൻപന്തിയിൽ പാമ്പുകൾ. വനംവകുപ്പിന്റെ കണക്ക് പ്രകാരം 2011 മുതൽ 2025 വരെ 1,158 പേർ പാമ്പുകടിയേറ്റ് മരിച്ചു. ആന, കാട്ടുപന്നി എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. ആന- 290, കാട്ടുപന്നി- 69, കടുവ- 12, കാട്ടുപോത്ത്- 17, മറ്റുള്ളവ- 17 എന്നിങ്ങനെയാണ് മരണസംഖ്യ.
അഞ്ചുവർഷത്തിനകം പാമ്പുകടി മരണം പൂർണമായി ഇല്ലാതാക്കാനുള്ള ദൗത്യത്തിലാണ് വനംവകുപ്പ്. 'സർപ്പ മിഷൻ" ആപ്പ് വളരെയധികം ഗുണം ചെയ്‌തിട്ടുണ്ട്. പാമ്പുകളെ കണ്ടാൽ പൊതുജനങ്ങൾക്ക് വിവരം നൽകാനും അംഗീകാരമുള്ളവരെത്തി പിടികൂടാനും സഹായിക്കുന്നതാണ് സർപ്പ. പദ്ധതിയിൽ അരലക്ഷം പാമ്പുകളെ പിടികൂടി കാട്ടിൽ വിട്ടു. 123പേർ പാമ്പുകടിയേറ്റ് മരിച്ച 2019ലാണ് സർപ്പ നടപ്പാക്കിയത്. 2024- 25ൽ 34 പേരും 2025 ആഗസ്റ്റ് വരെ ആറുപേരുമാണ് പാമ്പുകടിയേറ്റ് മരിച്ചത്.
സർപ്പ ഭാവി ദൗത്യങ്ങൾ
പാമ്പ് വിഷ പ്രതിരോധമരുന്ന് ആഭ്യന്തരമായി നിർമ്മിക്കുക, എല്ലാ ആശുപത്രികളിലും ലഭ്യമാക്കുക
സ്‌കൂളുകളിൽ സർപ്പപാഠം ഉൾപ്പെടുത്തി ബോധവത്കരണം
പാമ്പുകടിയേറ്റുള്ള മരണം സമ്പൂർണമായി ഇല്ലാതാക്കുക
മരണങ്ങൾ ഇങ്ങനെ
വർഷം---- പാമ്പ്-- ആന-- കാട്ടുപന്നി-- കടുവ-- കാട്ടുപോത്ത്-- മറ്റുള്ളവ-- ആകെ
2021-22----65-------35------------6-----------------1---------------3-----------------------3-----------113
2022-23----48-------27------------7----------------1----------------1------------------------5-----------89
2023- 24----34-------22-----------11---------------1----------------4------------------------4-----------76
2024- 25----34-------19------------11--------------1-----------------1-------------------------1---------- 67
2025- 26-----6--------10------------3---------------1----------------0-------------------------0-----------26
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |