
ചെന്നൈ: സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ നടി ഗൗരി കിഷനെ അധിക്ഷേപിച്ചതിൽ ക്ഷമ ചോദിച്ച് യുട്യൂബർ ആർ.എസ്. കാർത്തിക്. നടിയുടെ ഭാരം എത്രയാണെന്ന് സംവിധായകനോട് ചോദിച്ച ഇയാൾ ഗൗരി അതിൽ പ്രശ്നമുന്നയിച്ചപ്പോൾ ന്യായീകരിക്കുകയും ചെയ്തു. വിവാദമായതോടെ ഗൗരിക്ക് സിനിമാലോകത്ത് നിന്നും ജനങ്ങളിൽനിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. ഇതിനിടെയാണ് കാർത്തിക് ക്ഷമ ചോദിച്ച് രംഗത്തെത്തിയത്. നേരത്തെ മാപ്പ് പറയില്ലെന്നായിരുന്നു യുട്യൂബറുടെ നിലപാട്. എന്നാൽ പ്രതിഷേധം ശക്തമായതോടെ ക്ഷമ ചോദിക്കുകയായിരുന്നു. 'എന്റെ ചോദ്യം മറ്റൊരു വിധത്തിലാണ് എടുത്തത്. എന്നെ വിഡ്ഢിയെന്നും സെൻസില്ലാത്തവനെന്നും വിളിച്ചു.അതിനാൽ ചോദ്യം ചെയ്യേണ്ടി വന്നു. ബോഡി ഷെയ്മിംഗ് ചെയ്തിട്ടില്ല. നായകനോട് അവരെ എടുത്തുയർത്തിയതിനെക്കുറിച്ച് ചോദിക്കുക മാത്രമാണ് ചെയ്തത്. അതൊരു തമാശ ചോദ്യമായിരുന്നു. എന്നാൽ ഗൗരി തെറ്റിദ്ധരിച്ചു. മാനസികമായി വിഷമിപ്പിച്ചെന്ന് മനസിലാക്കുന്നു. അവർക്കെന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ഖേദം അറിയിക്കുന്നു" കാർത്തിക് സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |