
സൂറത്ത്: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി നേടി മേഘാലയയുടെ ആകാശ് ചൗധരി. രഞ്ജിട്രോഫിയിലെ ലോവർ ഡിവിഷൻ ഗ്രൂപ്പിൽ അരുണാചൽപ്രദേശിനെതിരായ മത്സരത്തിലാണ് വെറും 11 പന്തുകളിൽ നിന്ന് ആകാശ് ചരിത്രം കുറിച്ചത്. 2012-ൽ എസ്സെക്സിനെതിരെ ലെസ്റ്റർഷെയറിനായി 12 പന്തുകളിൽ അർദ്ധസെഞ്ച്വറി നേടിയ ഇംഗ്ലണ്ടിന്റെ വെയ്ൻ വൈറ്റിന്റെ റെക്കാഡാണ് ആകാശ് ചൗധരി തകർത്തത്.
എട്ടാം നമ്പറിൽ ബാറ്റിംഗിന് ഇറങ്ങിയ ആകാശ്, എട്ട് സിക്സറുകൾ അടക്കം തകർപ്പൻ പ്രകടനത്തിലൂടെയാണ് നാഴികക്കല്ല് പിന്നിട്ടത്. അരുണാചൽ പ്രദേശിന്റെ ലിമാർ ദാബിയുടെ ഒരൊറ്റ ഓവറിലാണ് ആകാശ് ആറ് സിക്സറുകൾ പറത്തിയത്. 14 പന്തുകളിൽ 50 റൺസെടുത്ത് താരം പുറത്താകാതെ നിന്നപ്പോൾ മേഘാലയ ആറ് വിക്കറ്റ് നഷ്ടത്തിൽ 628 റൺസിന് ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ അർദ്ധസെഞ്ച്വറികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |