SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.36 AM IST

യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യപാദ പ്രീ ക്വാർട്ടറിൽ ഇന്ന് പൊടിപാറും പോരാട്ടങ്ങൾ

Increase Font Size Decrease Font Size Print Page
ucl

റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ

പി.എസ്.ജിക്ക് എതിരാളികൾ ചെൽസി

ആഴ്സനലും ലെവർകൂസനും തമ്മിൽ

മാഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ ആദ്യ പാദ പ്രീ ക്വാർട്ടർ ഫൈനലുകളിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടങ്ങൾ. മുൻ ചാമ്പ്യന്മാരായ സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡും ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണ് കടുത്ത പോര്. ഇന്ന് റയലിന്റെ തട്ടകത്തിലാണ് മത്സരം.

തുടർച്ചയായ അഞ്ചാം സീസണിലാണ് നോക്കൗട്ട് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ഡിസംബറിൽ ഈ സീസണിലെ പ്രാഥമിക റൗണ്ടിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ സിറ്റി 2-1ന് റയലിനെ തോൽപ്പിച്ചിരുന്നു. ഇതോടെ സിറ്റി നേരിട്ട് പ്രീ ക്വാർട്ടറിലേക്ക് എത്തുകയും റയലിന് പ്ളേ ഓഫിൽ കളിക്കേണ്ടിവരികയും ചെയ്തിരുന്നു. പ്ളേ ഓഫിൽ റയൽ ബെൻഫിക്കയെ തോൽപ്പിച്ചാണ് പ്രീ ക്വാർട്ടർ ബർത്ത് സ്വന്തമാക്കിയത്. 2022ലെ സെമിഫൈനലിൽ റയൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചിരുന്നു. 2023ൽ സിറ്റി ഇതിന് പകരം വീട്ടി. 2024ൽ റയൽ ക്വാർട്ടർ ഫൈനലിൽ സിറ്റിയെ മറികടന്നപ്പോൾ കഴിഞ്ഞ വർഷം പ്രീ ക്വാർട്ടർ പ്ളേഓഫിലായിരുന്നു റയലിന്റെ ജയം.

നിലവിലെ ചാമ്പ്യൻന്മാരായ പാരീസ് എസ്.ജിക്ക് മുൻ ചാമ്പ്യന്മാരായ ചെൽസിയാണ് എതിരാളികൾ. 2016ന് ശേഷം ആദ്യമായാണ് ഇരുടീമുകളും ചാമ്പ്യൻസ് ലീഗിൽ മുഖാമുഖം വരുന്നത്. പാരീസിന്റെ ഹോം ഗ്രൗണ്ടിലാണ് ഇന്നത്തെ മത്സരം. ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ മുന്നിട്ടുനിൽക്കുന്ന ആഴ്സനലിന് ഇന്ന് നടക്കുന്ന ആദ്യപാദത്തിൽ എതിരാളികളാവുന്നത് ജർമ്മൻ ക്ളബ് ബയേർ ലെവർകൂസനാണ്. നിലവിലെ റണ്ണേഴ്സ് അപ്പ് ഇന്റർ മിലാനെ പ്ളേഓഫിൽ അട്ടിമറിച്ചെത്തിയ നോർവീജിയൻ ക്ളബ് ബോഡോ ഗ്ളിംറ്റിന് പോർച്ചുഗീസ് ക്ളബ് സ്പോർടിംഗ് ലിസ്ബണാണ് എതിരാളികൾ.

ടി.വി ലൈവ്

ആഴ്സനൽ Vs ലെവർകൂസൻ

(രാത്രി 11.15 മുതൽ)

റയൽ മാഡ്രിഡ് Vs മാഞ്ചസ്റ്റർ സിറ്റി

പാരീസ് എസ്.ജി Vs ചെൽസി

ബോഡോ ഗ്ളിംറ്റ് Vs സ്പോർടിംഗ്

(രാത്രി 1.30 മുതൽ)

ടെൻ സ്പോർട്സ് ചാനലിൽ ലൈവ്

TAGS: NEWS 360, SPORTS, UCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.