പത്തനാപുരം: പിറവന്തൂർ പഞ്ചായത്തിലെ 12-ാം വാർഡിൽ പുന്നല-ചേകം കനാൽ റോഡിലെ ഇടുങ്ങിയ പാലം പൊളിച്ച് മാറ്റി പുതിയ പാലം നിർമ്മിക്കുന്നതോടെ പ്രദേശവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമാകുകയാണ്. നിലവിൽ ഒരു മീറ്റർ മാത്രം വീതിയുള്ള കനാൽ പാലം മൂന്ന് മീറ്റർ വീതിയിൽ പുനർനിർമ്മിക്കാനാണ് തീരുമാനം. ഇതിനായി കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ ഫണ്ടിൽ നിന്നും 7 ലക്ഷം രൂപ അനുവദിച്ചു. കൂടാതെ, പിറവന്തൂർ കനാൽ റോഡ് കോൺക്രീറ്റ് ചെയ്യാൻ 2 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
പ്രദേശവാസികളുടെ ദുരിതം
കഴിഞ്ഞ 44 വർഷമായി 12ഓളം കുടുംബങ്ങളാണ് ഈ ഇടുങ്ങിയ പാലത്തിലൂടെ യാത്ര ചെയ്തിരുന്നത്.
വീതി കുറവായതിനാൽ രോഗികളായ താമസക്കാരെ ആശുപത്രികളിൽ എത്തിക്കുന്നതിനോ,വിദ്യാർത്ഥികളെ സ്കൂളുകളിൽ കൊണ്ടുപോകാനോ ഇടുങ്ങിയ പാലം വഴി വാഹനങ്ങൾ കടന്നുവരാൻ സാധിച്ചിരുന്നില്ല.
ഈ ബുദ്ധിമുട്ട് കണക്കിലെടുത്ത് താമസക്കാർ ത്രിതല പഞ്ചായത്ത് അധികൃതർക്കും എം.എൽ.എയ്ക്കും, മുഖ്യമന്ത്രിയുടെ ജനകീയ സദസിലും പരാതി നൽകിയിട്ടും ഫലമുണ്ടായില്ല.
എം.പിയെ നേരിൽ കണ്ട് നിവേദനം നൽകിയതിനെ തുടർന്നാണ് പാലം പുനർനിർമ്മിക്കാൻ ഫണ്ട് അനുവദിച്ചത്.
025-26 സാമ്പത്തിക വർഷത്തിൽ എം.പി.യുടെ ലാഡ്സ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടത്താൻ അനുമതി ലഭിച്ചിട്ടുണ്ട്.
ഡി. രാജു
മുൻ പിറവന്തൂർ ഗ്രാമ പഞ്ചായത്ത് അംഗം
ബിജു വാഴയില
കോൺഗ്രസ് പിറവന്തൂർ മണ്ഡലം പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |