
മിക്കവാറും ഇന്ത്യൻ വീടുകളിലും മീൻ വിഭവങ്ങൾ പതിവാണ്. മീൻ വിഭവങ്ങൾ ഇഷ്ടമില്ലാത്തവരും കുറവായിരിക്കും. മീൻ കഴിച്ചതിനുശേഷം മുള്ള് പുറത്ത് കളയുകയോ ചെടികൾക്കും മറ്റും വളമായി ഉപയോഗിക്കുകയോ ആവും മിക്കവരും ചെയ്യുക. എന്നാൽ മീൻ മുള്ളുകൊണ്ട് ഉപയോഗപ്രദമായ ഒരു ഉത്‌പന്നം ഉണ്ടാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർ.
കാൽസ്യത്തിന്റെ പ്രകൃതിദത്തമായ ഉറവിടമാണ് മീൻമുള്ള്. ബലമുള്ള എല്ലുകളും പല്ലുകളും ലഭിക്കാൻ മീൻ മുള്ള് സഹായിക്കുന്നു. എന്നാൽ ചെറുമീനുകളുടെ മുള്ള് കഴിക്കുന്നതാണ് ഉത്തമം. തലമുടി ചീകാനുള്ള ചീർപ്പ് ആണ് മീൻ മുള്ളുകൊണ്ട് കണ്ടന്റ് ക്രിയേറ്ററായ യുവതി നിർമിച്ചിരിക്കുന്നത്.
ജൂലിയറ്റ് എന്ന കണ്ടന്റ് ക്രിയേറ്റർ പങ്കുവച്ച വീഡിയോയാണ് ചർച്ചയാവുന്നത്. 'എന്തുകൊണ്ട് ഞാനൊരിക്കലും മീൻ മുള്ള് കളയില്ല'? എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മീൻ മുള്ളിനെ മുടി ചീകാനുള്ള ചീർപ്പാക്കി മാറ്റാമെന്ന് മൂന്നാം വയസിലാണ് താൻ തിരിച്ചറിഞ്ഞതെന്നും യുവതി പറയുന്നു. മീനിന്റെ മാംസം മാറ്റി മുള്ളുമാത്രം എടുക്കുകയാണ് യുവതി ആദ്യം ചെയ്യുന്നത്. ശേഷം മുള്ള് കഴുകുകയും അതിൽ ഒരു സ്‌ട്രോ വച്ച് കെട്ടുകയും ചെയ്യുന്നു. തുടർന്ന് അതുവച്ച് മുടി ചീകുന്നതും കാണാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |