
വൈക്കം ; ഉദയനാപുരം പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ ഉദയനാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ കുറ്റവിചാരണ യാത്ര നടത്തി. ചെട്ടിമംഗലം ജംഗ്ഷനിൽ ജാഥാ ക്യാപ്ടനും മണ്ഡലം പ്രസിഡന്റുമായ പി.ഡി.ജോർജ്ജിന് പതാക കൈമാറി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി.ഉണ്ണി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അനിൽകുമാർ എഴുമായൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ മോഹൻ ഡി. ബാബു, ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.ബിൻസ്, ഡി.സി.സി ഭാരവാഹികളായ അബ്ദുൾ സലാം റാവുത്തർ, ജെയ് ജോൺ പേരയിൽ, പഞ്ചായത്ത് മെമ്പർ മിനി തങ്കച്ചൻ, ഇ.കെ.ജോസ്, എം.കെ.ശ്രീരാമചന്ദ്രൻ, കെ.എസ്.സജീവ്, പി.ഡി.പ്രസാദ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |