
ഉദുമ: മാസ്റ്റേഴ്‌സ് കബഡി ഗ്രൂപ്പ് ഉദുമ പള്ളത്തിൽ വെറ്ററൻസ് , സീനിയർ കബഡി ടൂർണമെന്റ് സംഘടിപ്പിച്ചു. വെറ്ററൻസിൽ വീരഹനുമാൻ കറന്തക്കാട് ഒന്നാം സ്ഥാനവും യോദ്ധാസ് നീലേശ്വരം രണ്ടാം സ്ഥാനവും നേടി. കുമാർ പാലക്കാട് മികച്ച കളിക്കാരനായി, ബെസ്റ്റ് റൈഡർ സുദേഷ് (യോദ്ധാസ്, ക്യാച്ചർ കോയ മലപ്പുറം (വീരഹനുമാൻ) എന്നിവരെ തിരഞ്ഞെടുത്തു. സീനിയർ വിഭാഗത്തിൽ റെഡ് വെൽഡ് കൊപ്പൽ ഒന്നാം സ്ഥാനവും ഫ്രണ്ട്സ് ആറാട്ടുകടവ് രണ്ടാം സ്ഥാനവം നേടി. വിനീഷ് ആറാട്ടുകടവ് മികച്ച കളിക്കാരനായി. ആദർശ് കൊപ്പൽ ബെസ്റ്റ് റൈഡർ, നിവേദ് കൊപ്പൽ ബെസ്റ്റ് ക്യാച്ചർ, സച്ചിൻ ആറാട്ടുകടവ് ബെസ്റ്റ് എമർജിംഗ് പ്ലെയർ ട്രോഫികൾ നേടി. കെ രാമകൃഷ്ണൻ പള്ളം, ടി പുരുഷോത്തമൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. മധു മുതിയക്കാൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ശ്രീധരൻ വയലിൽ, തമ്പാൻ അച്ചേരി, പ്രഭാകരൻ തെക്കേക്കര, കെ ബി എം ശരീഫ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |